ചേലേരി :- കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷകദ്രോഹ ബില്ലിനെതിരെ AICC യുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയിൽ ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഒപ്പുകൾ ശേഖരിച്ചു.
ചേലേരിയിൽ നടന്ന പരിപാടി DCC അംഗവും കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷ്യം വഹിച്ചു. കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ.എം.ശിവദാസൻ ,ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.രഘുനാഥൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വി.പ്രഭാകരൻ നന്ദിയും പറഞ്ഞു .