കൊളച്ചേരിയിൽ പരിശോധന ശക്തമാക്കി സെക്ടർ മജിസ്ട്രേറ്റ്


കൊളച്ചേരി :-
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി നിയമിതരായ സെക്ടർ മജിസ്ട്രേറ്റുമാർ പരിശോധന ശക്തമാക്കി. വ്യാപാര സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ,ചടങ്ങുകൾ  എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന്  പരിശോധനിച്ച് നിയമ ലംഘകർക്കെതിരെ താക്കീതും കേസുമായി മുന്നോട്ട് പോവുകയാണ്  സെക്ടർ മജിസ്ട്രേറ്റ്മാർ.

കൊളച്ചേരി പഞ്ചായത്തിൻ്റെ സെക്ടർ മജിസ്ട്രേറ്റായി ചുമതലയേറ്റ അസി. രജിസ്ട്രാർ  പി രതീ ദേവി കൊളച്ചേരി പഞ്ചായത്തിൽ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി നിയമ ലംഘകർക്കെതിരെ കേസ് രജിസ്ടർ ചെയ്തു .(Kolachery Varthakal Online).

ഇന്ന് രാവിലെ മുതൽ പാമ്പുരുത്തി, കരിങ്കൽ കുഴി,ചേലേരി, പള്ളിപ്പറമ്പ്, എന്നിവിടങ്ങളിൽ പരിശോധന നടത്തുന്ന മജിസ്ട്രേറ്റ് പാമ്പുരുത്തി, പളളിപറമ്പ് എന്നിവിടങ്ങളിലെ മൂന്നോളം കല്യാണ വീടുകൾ സന്ദർശിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലനം വിലയിരുത്തി. കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.

വരും ദിവസങ്ങളിൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധന നടത്തുമെന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെയും സ്ഥാപനങ്ങളെയും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്നും സെക്ടർ മജിസ്ട്രേറ്റ് പി രതീദേവി 'കൊളച്ചേരി വാർത്തകളോട് ' പറഞ്ഞു.



Previous Post Next Post