കൊളച്ചേരി :- കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കൊളച്ചേരി പുന്നോത്തമ്പലം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുന്നോത്തമ്പലത്തിനു മുന്നിലായുള്ള റോഡാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
ഇന്ന് നടന്ന ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ താഹിറ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ നബീസ പി അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ദതിയിൽ ഉൾപ്പെടുത്തിയാണ് റോഡിൻ്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്.