കുടുംബ സംഗമം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- 
എഫ്എസ്ഇടിഒ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എംവി ശശിധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.അജയകുമാർ അധ്യക്ഷത വഹിച്ചു.  കൺവീനർ ബി.കെ വിജേഷ് സ്വാഗതം പറഞ്ഞു. കെഎസ്ടിഎ സബ്ജില്ലാ പ്രസിഡൻറ് സി മുരളീധരൻ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Previous Post Next Post