ചികിത്സാ സഹായം നൽകി


മാണിയൂർ: - 
മാരകമായ ക്രോൺസ് രോഗം ബാധിച്ച് ചിത്സയിലായിരുന്ന കട്ടോളിയിലെ എസ് ആർ സജീവൻ ,കണ്ടമ്പേത്ത് ശൈലജ ദമ്പതികളുടെ മകൻ്റെ ചികിത്സക്കായി രൂപീകരിച്ച കമ്മിറ്റി പൊതു ജനങ്ങളിൽ നിന്നും, വിവിധ സ്ഥാപനങ്ങളിൽ നിന്നും സ്വരൂപിച്ച സഹായധനം കുടുംബത്തിനു കൈമാറി.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എൻ പത്മനാഭൻ തുക കൈമാറി.ചടങ്ങിൽ കെ ബാബു സ്വാഗതം പറഞ്ഞു.എം ജനാർദനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ പി ചന്ദ്രൻ ആശംസ അർപ്പിച്ചു.

Previous Post Next Post