പാവന്നൂർ മാരാർജി മന്ദിരം അക്രമത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത്, പ്രതികൾ നീരീക്ഷണത്തിലെന്ന് പോലിസ്


മയ്യിൽ:-
പാവന്നൂർ എൽ.പി. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ബി.ജെ.പി. നിയന്ത്രണത്തിലുള്ള മാരാർജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന  ആക്രമത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വിട്ടു. മന്ദിരത്തിൻ്റെ  ജനൽ ചില്ലുകൾക്ക് നേരെ പ്രതികളെന്ന് സംശയിക്കുന്നവർ  കല്ലെറിയുന്ന ദൃശ്യങ്ങളാണ് മാരാർജി മന്ദിരത്തിൽ സ്ഥാപിച്ച CCTV യിൽ  ഉള്ളത്.

അതേ സമയം പ്രതികൾ പോലിസ് നിരീക്ഷണത്തിലാണെന്നും അന്വേഷണം നടന്നു വരികയാണെന്നും പ്രതികൾ ഉടൻ പിടിയിലാവുമെന്ന് മയ്യിൽ എസ് ഐ വി ആർ വിനീഷ് പറഞ്ഞു.

അക്രമം നടന്ന മാരാർജി മന്ദിരം ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു . അധികാരത്തിന്റെ ഹുങ്കിൽ നടത്തുന്ന ഇത്തരത്തിലുള്ള അക്രമപ്രവർത്തനങ്ങളെ അപലപിക്കുകയും ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു . ജില്ലാ സെക്രട്ടറി ബിജു എളക്കുഴി  ഒ.ബി.സി.മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.പി.സഞ്ജീവ്കുമാർ എന്നിവർ കൂടെയുണ്ടായിരുന്നു .

Previous Post Next Post