കൊളച്ചേരി :- കമ്പിൽ മാപ്പിള ഹൈസ്ക്കൂൾ 89-90 SSLC ബാച്ച് സൗഹൃദ കൂട്ടായ്മ നഗരശുചീകരണത്തിൻ്റെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് വേണ്ടി കമ്പിൽ KLlC ഹോസ്പിറ്റലിന് പരിസരത്ത് കാരുണ്യ മെഡിക്കൽസിന് സമീപത്ത് പ്ലാസ്റ്റിക് ബോട്ടിൽ ബിൻ സ്ഥാപിച്ചു.
വാർഡ് മെമ്പർ ഷമീമയുടെ അദ്ധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് താഹിറ ഉദ്ഘാടനം ചെയ്തു . എം. നിസാർ സ്വാഗതം പറഞ്ഞു.KT ബഷീർ, വാർഡ് മെമ്പർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി വ്യവസായി പ്രവർത്തകരും പങ്കെടുത്തു. വിനോ ഗോവിന്ദ് നന്ദിയും പറഞ്ഞു