വേളം മഹാഗണപതി ക്ഷേത്രത്തിൽ കിഴിയേടം രാമൻ നമ്പൂതിരിക്ക് സ്വീകരണം നല്കി


മയ്യിൽ:-
കണ്ണാടിപ്പറമ്പ് അതിരുദ്രയഞ്ജാ ചാര്യനും ഗുരുവായൂർ കീഴ്ശാന്തിയുമായ കിഴിയേടം രാമൻ നമ്പൂതിരിക്ക് വേളം ദേവസ്വവും ക്ഷേത്ര ജീവനക്കാരും ചേർന്ന് സ്വീകരണം നല്കി.

 ക്ഷേത്രം എക്സി: ഓഫീസർ സി.എം ശ്രീജിത്ത്,  മേൽശാന്തിമാരായ ഏക്കോട്ടില്ലം അശോകൻ നമ്പൂതിരി ,മക്കന്തേരി സേനൻ നമ്പൂതിരി ,തേവുന്നംഅനീഷ് നമ്പൂതിരി ,എം.പ്രദീപ് കുമാർ, യു.കെ.രാജേഷ്, ശ്രീജിത്ത് മാരാർ, കെ.പ്രദീഷ് വേളം എന്നിവരും ചടങ്ങിൽ പങ്കെടുത്തു, തുടർന്ന് വേളം ദേവസ്വത്തിൻ്റെ വകയായുള്ള ഉപഹാരം ക്ഷേത്രം പാരമ്പര്യ ഊരാളൻ മാക്കന്തേരി ദാമോദരൻ നമ്പൂതിരി കഴിയേടം രാമൻ നമ്പൂതിരിക്ക് സമർപ്പിച്ചു.

Previous Post Next Post