കൊളച്ചേരി :- പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനത്തിൽ ആദ്യ ഇടം നേടി എൽ ഡി എഫ്. 17 വാർഡിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ അവസാന ഘട്ടത്തിലാണ് എൽ ഡി എഫ്. ഇപ്പോൾ.
വാർഡ് 2 (കമ്പിൽ) ലെ LDF സ്ഥാനാർത്ഥിയായി സി പി എം ലെ എ കുമാരനെ മത്സരിപ്പിക്കാനാണ് തീരുമാനം.
നിലവിലെ പഞ്ചായത്ത് അംഗം പി.വി വൽസൻ മാസ്റ്റർ എടക്കൈ (15) വാർഡിൽ നിന്നും ജനവിധി തേടും.പാർട്ടിയുടെ സിറ്റിംങ്ങ് സീറ്റായ എടക്കൈ വാർഡിൽ നിന്നും ജനവിധി തേടുന്ന വൽസൻ മാസ്റ്ററാണ് പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥി.(Kolachery Varthakal Online).
വാർഡ് 5 (കൊളച്ചേരി)ലെ സ്ഥാനാർത്ഥിയായി കെ പ്രീയേഷിനെയാണ് മത്സരിപ്പിക്കുന്നത്. നിലവിൽ LDF ൻ്റെ സിറ്റിംങ്ങ് സിറ്റായ വാർഡിൽ SFI നേതാവും ദേശാഭിമാനി മയ്യിൽ ലേഖകനും LLB വിദ്യാർത്ഥിയുമായ പ്രിയേഷ് ജനവിധി തേടും.
വാർഡ് 6 (പെരുമാച്ചേരി) ൽ നിന്നും ഷിജിയാണ് LDF സ്ഥാനാർത്ഥിയായി ജനവിധി തേടുക.
വാർഡ് 13 ( ചേലേരി സെൻട്രൽ ) ൽ നിന്ന് പി പി ബീനയും വാർഡ് 14 ( വളവിൽ ചേലേരി )ൽ നിന്ന് ഇ കെ അജിതയും ജനവിധി തേടും.(Kolachery Varthakal Online).
CPI മത്സരിക്കുന്ന വാർഡ് 1 ൽ (പാമ്പുരുത്തി) നിന്നും വിജേഷ് പി വി യും വാർഡ് 3 ( പന്ന്യങ്കണ്ടി ) ൽ CPI സ്വതന്ത്ര സ്ഥാനാർത്ഥിയായി സുബൈറും വാർഡ് 4 (നണിയൂർ ) ൽ കെ പി നാരായണനുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കമ്പിൽ ഡിവിഷനിൽ നിന്നും LDF സ്ഥാനാർത്ഥിയായി CPI ലെ കെ പ്രേമ ജനവിധി തേടാനാണ് സാധ്യത.
സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നവം 10 ഓടെ ഉണ്ടാവാനാണ് സാധ്യത.