കണ്ണാടിപ്പറമ്പ് :- വടക്കേമലബാറിലെ പ്രസിദ്ധമായ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലകാലത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം ഒറ്റ കലശം പൂജ, കലശാഭിഷേകം, വിശേഷ പൂജ, വൈകുന്നേരം ദീപാരാധന, നിറമാല, അത്താഴപ്പൂജ എന്നീ ചടങ്ങുകൾ നടക്കും .
ഡിസം: 5 ശനിയാഴ്ച അയ്യപ്പസേവാസമിതിയുടെ വക നിറമാല.ഡിസം 25 ന് രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നവകാഭിഷേകം, ഉച്ച: പൂജ വൈകുന്നേരം നിറമാല. തിരുവായുധം എഴുന്നള്ളത്തോടെ മണ്ഡലകാല വിശേഷാൽ ചടങ്ങുകൾക്ക് സമാപനമാവും.
വിശേഷാൽ പൂജകൾക്ക് ഇ.എൻ- നാരായണൻ നമ്പൂതിരി ,ഇ- എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും എല്ലാ ദിവസവും രാവിലെ 5.30 മുതൽ 9-30 വരേയും വൈകു;5.30 മുതൽ 7വരേയും ശനിയാഴ്ചകളിൽ രാവിലെ 10 വരേയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദർശന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു