Homeനാറാത്ത് അനധികൃതമായി മണൽ കടത്തുകയായിരുന്ന മിനിലോറി മറിഞ്ഞു Kolachery Varthakal -November 13, 2020 മയ്യിൽ :- നാറാത്ത് കല്ലുരിക്കടവിൽ നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന മിനിലോറി മറിഞ്ഞു. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാറാത്ത് ആറാംപീടികയിലായിരുന്നു സംഭവം. മയ്യിൽ പോലീസ് സ്ഥലത്തെത്തി ലോറിയും മണലും കസ്റ്റഡിയിലെടുത്തു.