മയ്യിൽ :- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തി വരുന്നതിനിടെ ഇന്നലെ തിരുവനന്തപുരത്ത് അറസ്റ്റിലായ ഇറാനിയൻ സംഘം മയ്യിലെ വ്യാപാരിയുടെ പണവും തട്ടിയതായി പരാതി. മയ്യിൽ എട്ടിൽ പഴം- പച്ചക്കാ യ വ്യാപാരം നടത്തുന്ന ശ്രീനിവാസന്റെ 80, 000 രൂപയാണ് കവർന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം കടയുടെ അമ്പത് മീറ്ററോളം ദൂരെ കാർ നിർത്തിയ ശേഷം രണ്ടു പേർ കടയിലെത്തുകയും സെയിൽസ്മാൻ മിധിലാജിനോട് പഴം ആവശ്യപ്പെട്ടതായും പറയുന്നു. തുടർന്ന് ഡോളർ നൽകിയെങ്കിലും സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇരുവരും റോഡിലേക്ക് പോകുകയും തുടർന്ന് വ്യാപാരി അകത്തേക്ക് പോയ നേരം മേശവലിപ്പിൽ നിന്ന് പണം കവർന്നതായാണ് പരാതിയിൽ പറയുന്നു.
രാത്രി തന്നെ മയ്യിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ നാലംഗ സംഘം തിരുവനന്തപുരത്ത് അറസ്റ്റിലാ യ വാർത്ത വന്നതോടെയാണ് ഈ സംഘമാണ് പണം തട്ടിയതെന്ന് വ്യക്തമായത്. മിധിലാജിൻ്റെ പരാതിയിൽ മയ്യിൽ സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അ ന്വേഷണം തുടങ്ങി.