കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.