തികച്ചും മാതൃകാപരമായ രീതിയില്‍ ഹരിതച്ചട്ടം പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ശുചിത്വമിഷന്‍ പുരസ്‌കാരം നല്‍കുന്നു. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രചാരണ വസ്തുക്കള്‍ ഒരുക്കല്‍, തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കല്‍ എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഹരിത പെരുമാറ്റച്ചട്ടം പരിപൂര്‍ണമായി പാലിച്ചുകൊണ്ട് തികച്ചും പ്രകൃതി സൗഹാര്‍ദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് പുരസ്‌കാരത്തിനായി അപേക്ഷിക്കാം. പേപ്പര്‍, കോട്ടണ്‍ തുണി, കയര്‍, ചണം, മുള, വനമ്പ് തുടങ്ങിയവയില്‍ പ്രചാരണ മാധ്യമങ്ങള്‍ തയ്യാറാക്കിയവര്‍ക്കാണ് മുന്‍ഗണന. സ്ഥാനാര്‍ഥികള്‍ കൈക്കൊണ്ട കൊവിഡ് സുരക്ഷാ മുന്‍കരുതലും പുരസ്‌കാരത്തിന് പരിഗണിക്കും. നിരോധിത ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ യാതൊരു കാരണവശാലും ഉപയോഗിച്ചിരിക്കാന്‍ പാടില്ല.
സ്ഥാനാര്‍ത്ഥികള്‍ നേരിട്ടോ അല്ലെങ്കില്‍ അവരെ ശുപാര്‍ശ ചെയ്തുകൊണ്ട് ക്ലബുകള്‍ക്കോ സംഘടനകള്‍ക്കോ പൊതുജനങ്ങള്‍ക്കോ പുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ വിശദ വിവരങ്ങളുടെ ഡോക്യുമെന്റേഷന്‍ സഹിതം sbmkannur@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഡിസംബര്‍ 16 ന് അഞ്ച് മണിക്ക് മുമ്പ് അയക്കണം