കൊളച്ചേരി :- ബി.ജെ.പി.കൊളച്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡ് കുടുംബ കൺവെൻഷൻ ബി.ജെ.പി.അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാഘാടനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ അടക്കം ഭൂരിഭാഗം തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബി.ജെ.പി.അധികാരത്തിലെത്തുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബി.ജെ.പി.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.വി.വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂടാളി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ബേബി സുനാഗർ ,പതിമൂന്നാം വാർഡ് സ്ഥാനാർത്ഥി വി.വി.ഗീത ,മുൻ വാർഡ് മെംബർ കെ.പി ചന്ദ്രഭാനു ,പി.വി.ദേവരാജൻ ,ഇ.പി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.