മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി യുവജനവേദിയുടെയും, പവ്വർ സ്പോർട്സ് ക്ലബ്ബ്, സി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ അരുൺ പവിത്രൻ (ജില്ലാ റെഫറീസ് അസോസിയേഷൻ സെക്രട്ടറി) മറഡോണ അനുസ്മരണ പ്രഭാഷണം നടത്തി. കളിക്കളത്തിൽ മറഡോണ സൃഷ്ടിച്ച വിസ്മയങ്ങൾ അദ്ദേഹം എടുത്തുക്കാട്ടി.
എം.വി മോഹനൻ (വൈസ് പ്രസിഡണ്ട്, കേരള സ്റ്റേറ്റ് ഫുട്ബോൾ അസ്സോസിയേഷൻ ) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാബു പണ്ണേരി (ട്രഷറർ, കണ്ണൂർ ജില്ലാ ഷട്ടിൽ ബാറ്റ്മിൻറൺ അസോസിയേഷൻ) അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ കൈപ്രത്ത്,കെ. കെ.ഭാസ്കരൻ , കെ.വി യശോദ ടീച്ചർ, പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ഒ.വി സുരേഷ് (കൺവീനർ, യുവജനവേദി, മയ്യിൽ സി.ആർ.സി) സ്വാഗതവും ,പി.കെ പ്രഭാകരൻ ,സെക്രട്ടറി, സി.ആർ.സി നന്ദിയും പറഞ്ഞു.