മയ്യിൽ പഞ്ചായത്ത് വികസന സംവാദം സംഘടിപ്പിച്ചു


മയ്യിൽ :-
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി, സി.ആർ.സി വയോജനവേദിയും, കേരള ശാസത്ര സാഹിത്യ പരിക്ഷത്ത് മയ്യിൽ മേഖലാ കമ്മിറ്റിയും ചേർന്ന് മയ്യിൽ പഞ്ചായത്ത് വികസന സംവാദം നടത്തി. സി.ദാമോദരൻ (പരിഷത്ത് മയ്യിൽ മേഖല വികസന സബ്ബ് കമ്മിറ്റി ചെയർമാൻ) അദ്ധ്യക്ഷം വഹിച്ചു.

വി.ഒ പ്രഭാകരൻ (കൺവീനർ, വികസന സബ്ബ് കമ്മിറ്റി, പരിഷത്ത് മയ്യിൽ മേഖല)വിഷയ അവതരണം നടത്തി. ഉല്പാദന,ഭൂവികസന അധിഷ്ഠിത പദ്ധതികൾക്കു പഞ്ചായത്ത് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

തുടർന്നു സംസാരിച്ച എ.ടി രാമചന്ദ്രൻ ( മയ്യിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണ കമ്മിറ്റി മുൻ വൈസ് ചെയർമാൻ) ജനകീയ ആസുത്രണം വികസന രംഗത്ത് പുതിയ കാഴ്ചപ്പാട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി. ഗ്രാമസഭകളിൽ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും, കാർഷിക വൃത്തി അഭിമാനകരമാക്കി മാറ്റാൻ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ സംസാരിച്ച കെ.പി ചന്ദ്രൻ (ഏഴാം വാർഡ് സ്ഥാനാർത്ഥി ) യുവാക്കളെ കാർഷിക രംഗത്ത് ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കണമെന്നും ,പദ്ധതി നടത്തിപ്പിലെ പോരായ്മകൾ പരിഹരിക്കാൻ കഴിയണമെന്നും ആവിശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച ഇ.എം സുരേഷ് ബാബു(ഏഴാം വാർഡ് സ്ഥാനാർത്ഥി ) ഗ്രാമസഭകളുടെ വികസന പ്രവർത്തനത്തിലുള്ള പങ്ക്  ബോദ്ധ്യപ്പെടുത്തണമെന്നും ,ജനങ്ങളുടെ മനോഭാവത്തിലും ,ഉദ്യോഗസ്ഥ മനോഭാവത്തിലും മാറ്റം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. കെ.കെ ഭാസ്കരൻ, എ.ഗോവിന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കെ.മോഹനൻ (കൺവീനർ, സി.ആർ.സി, വയോജനവേദി) സ്വാഗതവും, പി.കെ പ്രഭാകരൻ (സെക്രട്ടറി, മയ്യിൽ, സി.ആർ.സി) നന്ദിയും പറഞ്ഞു.

Previous Post Next Post