യാത്രാ ദുരിതത്തിന് അയവ് ; ആയുർവേദ ഡിസ്പെൻസറിയുടെ പ്രവർത്തനം ജനു.12 മുതൽ ആഴ്ചയിൽ രണ്ട് ദിവസം കമ്പിലിൽ

 


കൊളച്ചേരി :- കൊളച്ചേരി ആയുർവേദ ഡിസ്പെൻസറിയുടെ പ്രവർത്തനം ജനു.12 മുതൽ ആഴ്ചയിൽ രണ്ട് ദിവസം കമ്പിലും ലഭ്യമാവും.

 ചൊവ്വ, വ്യാഴം  ദിവസങ്ങളിൽ കമ്പിൽ വായന ശാലയിൽ  പ്രവർത്തിക്കുവാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തിരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ  ഈ മാസം 12 മുതൽ പ്രവർത്തി കുന്നതാണന്ന് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നിലവിൽ ആയുർവേദാശുപത്രി പള്ളി പറമ്പിലെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയാണ്‌. അവിടേക്കുള്ള യാത്രാ ബുദ്ധിമുട്ട് ഇതിനകം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കമ്പിൽ പ്രവർത്തിപ്പിക്കാൻ മെഡിക്കൽ ഓഫീസർ  ഉത്തരവിടുകയായിരുന്നു.

Previous Post Next Post