മയ്യിൽ:- തദ്ദേശ തെരഞ്ഞെഞ്ഞെടുപ്പിനിടെ ചെറുപഴശിയിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ ആറ് സി പി എം പ്രവർത്തകർ അറസ്റ്റിൽ.
സിപിഎം പ്രവർത്തകരായ കടൂരിലെ സി.പി. നാസർ (42), പെരുമാച്ചേരിയിലെ കെ.പി.ബാലകൃഷ്ണൻ, ചെറുപഴശി സ്വദേശികളായ കെ. ബാബുരാജ് (45), പി. കെ. ബിജു (45), ഷാഹിദ് അഹമദ്(50) കൊട്ടപ്പൊയിലെ കെ.കെ ഫായിസ്, (24) എന്നിവരെയാണ് മയ്യിൽ എസ്ഐ വി. ആർ. വിനീഷും സംഘവും ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമൻ്റ് ചെയ്തു.
യുഡിഎഫ് ചെറുപഴശി സ്കൂൾ ബുത്ത് ഏജന്റ് പി.പി.സുബൈറിനെതിരെയാണ് അക്രമം ഉണ്ടായത്.