മയ്യിൽ :- "കൊറോണ കാലത്തെ വയോജനങ്ങളുടെ ആരോഗ്യ പരിപാലനം" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഓൺലൈൻ പ്രഭാഷണം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ജനുവരി 20 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറിയിൽ നടത്തപ്പെടുന്നു.
മയ്യിൽ സി.ആർ.സി പ്രസിഡണ്ട് കെ.കെ ഭാസ്കരൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കെ. മോഹനൻ സ്വാഗതം അർപ്പിക്കുകയും പരിയാരം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ:സരിൻ അവതരണം നടത്തുകയും ചെയ്യുന്നു.