ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മേഖലാതല വായനാ മത്സരം ചേലേരി യു.പി സ്കൂളിൽ വെച്ച് നടന്നു.
വായനശാല നേതൃസമിതി കൺവീനർ ശ്രീ.പി.വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊളച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ.എം.അനന്തൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് മെമ്പർ ശ്രീമതി.ഇ.കെ.അജിത, ലൈബ്രറി കൗൺസിൽ അംഗം ശശിധരൻ, വായനശാല പ്രസിഡണ്ട് ശ്രീ.പി.പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ വായനശാല സെക്രട്ടറി ശ്രീ.കെ.യം.രാജശേഖരൻ സ്വാഗതവും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി അംഗം ശ്രീ.രഘൂത്തമൻ നന്ദിയും പറഞ്ഞു.