വാഹനമിടിച്ച് സ്റ്റെപ്പ് റോഡിൽ സ്ഥാപിച്ച കമാനം തകർന്നു


നാറാത്ത് :-
കമ്പിൽ പുതിയ തെരു റോഡിൽ   സ്റ്റപ്പ് റോഡ് ബസ്സ് സ്റ്റോപ്പിനു തുടക്കത്തിൽ സ്ഥാപിച്ച കമാനം തകർന്ന് വീണു.ഇവിടെ ഉണ്ടായിരുന്ന കണ്ണാടി പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ കമാനം കണ്ണൂരിൽ നിന്നും കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന ലോറിയിൽ ഉണ്ടായിരുന്ന ഹിറ്റാച്ചി ഇടിച്ചാണ് തകർന്നത്.

ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം. അപകടത്തെ തുടർന്ന് വാഹന ഗതാഗതം കുറച്ചു നേരത്തേക്ക് തടസ്സപ്പെട്ടു.തുടർന്ന് കമാനവും തൂണുകളും വശങ്ങളിലേക്ക് മാറ്റി വാഹന ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.

Previous Post Next Post