മയ്യിലിൽ സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിൻ തുടങ്ങി


മയ്യിൽ: മയ്യിൽ ഗ്രാമ പഞ്ചായത്തും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് സമ്പൂർണ ശുചിത്വ ക്യാമ്പയിനിൻ നഗര ശുചീകരണത്തോടെ തുടക്കമായി. മയ്യിൽ ടൗൺ ശുചീകരണ പരിപാടി ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻ്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിൻ്റെ ഭാഗമായി ആദ്യഘട്ട ശുചീകരണ പ്രവർത്തനത്തിന് ശേഷം, സമ്പൂർണ്ണ നഗര പരിഷ്കരണവും സൗന്ദര്യവൽക്കരണവുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. മയ്യിൽ ടൗണും പരിസരവും മാലിന്യ വിമുക്തമാക്കുകയും വ്യാപാരികൾക്ക് ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ സോമശേഖരൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണവും നടന്നു. മയ്യിലിലെ വ്യാപാരികളും കുടുംബശ്രീ അംഗങ്ങളും ഹരിതസേനയും ജനപ്രതിനിധികളുമാണ് ശുചീകരണത്തിൽ പങ്കാളികളായത്.

Previous Post Next Post