കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടുത്സവം 2021 ഫിബ്രുവരി 2 മുതൽ 6 വരെ (മകരം 19 മുതൽ 23) വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തുന്നതാണ്.
ഊട്ടുത്സവത്തിൻ്റെ വിശേഷാൽ ചടങ്ങായ നെയ്യാട്ടം ഫിബ്ര: അഞ്ചിന് വെള്ളിയാഴ്ച ദീപാരാധനയ്ക്കുശേഷം നടക്കും. ആറിന് ശനിയാഴ്ച രാവിലെ വിശേഷാൽ പൂജകളോടെ ചടങ്ങുകൾക്ക് പരിസമാപ്തിയാകും.
ഉത്സവത്തോടനുബന്ധിച്ച് തിരുനൃത്തം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതല്ല ഉത്സവ ചടങ്ങിൽ പങ്കെടുക്കുന്നവർ ആരോഗ്യവകുപ്പിൻ്റെയും സർക്കാരിൻ്റെയും കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ഊട്ടുത്സവ ചടങ്ങുകൾക്ക് മുഴുവൻ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു.