നിശാപാഠശാലയ്ക്ക് തുടക്കമായി


മയ്യിൽ :-
സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവജനങ്ങൾക്കായി ആരംഭിക്കുന്ന നിശാപാഠശാലയ്ക്ക് തുടക്കമായി.നൂറുനാൾ നീളുന്ന പാഠശാലയിൽ പ്രിലിമനറി പരീക്ഷാ പരിശീലനം, വിഷയാധിഷ്ഠിത ക്ലാസുകൾ,40 മാതൃകാപരീക്ഷകൾ തുടങ്ങിയവ ലക്ഷ്യമിടുന്നു.ദിവസേന രാത്രി 7 മുതൽ 10 വരെയാണ് പരിശീലനം.

മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലാസിൽ പങ്കെടുക്കാൻ നിശാപാoശാലയുടെ കൺവീനർമാരായ കെ വൈശാഖ്, ഷിനോജ് എന്നിവരെ ബന്ധപ്പെടണം. ഫോൺ: 9895965668, 9496846354.



Previous Post Next Post