കൊളച്ചേരി :- കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ നടത്തിയ കർഷക പരേഡിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ കൊളചേരിയിൽ കർഷക പരേഡ് നടത്തി. കൊളച്ചേരിമുക്കിൽ നിന്ന് ആരംഭിച്ച് കരിങ്കൽ കുഴി ബസാറിൽ സമാപിച്ചു ,കെ .പി സജീവ് ,പി.സുരേന്ദ്രൻ മാസ്റ്റർ ,സി.സത്യൻ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗം CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.