മയ്യിൽ :- തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങളെ പങ്കെടുപ്പിച്ച് ‘ജനകീയം’ നയരൂപീകരണ ശിൽപശാല സംഘടിപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്‌ഘാടനം ചെയ്‌തു.
കില ഫാക്കൽറ്റി പി കെ വിജയൻ മോഡറേറ്ററായി. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്‌ന, ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ, അംഗങ്ങളായ സുചിത്ര, വി വി സനിത, സതീദേവി, എം പി സന്ധ്യ, ഇ എം സുരേഷ് ബാബു, എം ഭരതൻ, കെ രൂപേഷ്, സി കെ പ്രീത, കെ കെ ശാലിനി, എം രവി, എം അസൈനാർ എന്നിവർ വികസന കാഴ്‌ചപ്പാടുകളും മുൻഗണനകളും അവതരിപ്പിച്ചു.
കെ സി ശ്രീനിവാസൻ ജനപ്രതിധികളെ പരിചയപ്പെടുത്തി. പി പി സതീഷ് കുമാർ സ്വാഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു.