റിയാദ് :- മൂന്നരവർഷം നീണ്ടുനിന്ന ഖത്തർ ഉപരോധം അവസാനിച്ചു. ഇതിന്റെ ഭാഗമായി സൗദി-ഖത്തർ അതിർത്തികൾ തിങ്കളാഴ്ച രാത്രി വൈകി തുറന്നുവെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്.
ഇരുരാജ്യങ്ങളും ഉപരോധം അവസാനിപ്പിച്ച് കരാർ കൈമാറി. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു. ചൊവ്വാഴ്ച ജി.സി.സി. ഉച്ചകോടി സൗദിയിൽ ചേരാനിരിക്കെയാണ് നിർണായക തീരുമാനം കുവൈത്ത് വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചത്. 2017 ജൂണിൽ പ്രഖ്യാപിച്ച ഖത്തർ ഉപരോധത്തിനുശേഷം ആദ്യമായാണ് അതിർത്തി തുറക്കുന്നത്. സൗദി അറേബ്യയിലെ അൽ ഉലയിൽ നടക്കുന്ന ഉച്ചകോടിയിൽ ഖത്തറും പങ്കെടുക്കും.