ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്‍ഡേന്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഇനി ബുക്കിങ് ഒരു മിസ്ഡ് കോളില്‍ ചെയ്യാം. രാജ്യത്തെവിടെനിന്നും ഒറ്റ നമ്ബറിലേക്കു മിസ്ഡ് കോള്‍ ചെയ്താല്‍ പാചക വാതക സിലിണ്ടര്‍ ബുക്കു ചെയ്യാനാവും. 8454955555 ആണ് ഇതിനുള്ള നമ്ബര്‍.
നിലവില്‍ ഐവിആര്‍എസ് സംവിധാനത്തിലാണ് ഇന്‍ഡേന്‍ ബുക്കിങ് നടത്തുന്നത്. ഇതിനു ഉപഭോക്താക്കള്‍ക്കു കോള്‍ ചാര്‍ജ് ചെലവാകും. മാത്രമല്ല, ഐവിആര്‍എസ് ഉപയോഗിക്കുന്നത് പ്രായമായ ഉപഭോക്താക്കള്‍ക്കു പ്രയസമുണ്ടാക്കുന്നതായും കമ്ബനി വിലയിരുത്തി.
ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് മിസ്ഡ് കോള്‍ ബുക്കിങ് സംവിധാനം ഉദ്ഘാനം ചെയ്തത്.
ഭൂവനേശ്വറില്‍ പുതിയ കണ്കഷനും മിസ്ഡ് കോള്‍ വഴി അപേക്ഷിക്കാം. ഈ സംവിധാനം ഉടന്‍ രാജ്യം മുഴുവന്‍ ലഭ്യമാക്കും.
രാജ്യത്തുടനീളം ഗ്യാസ് വിതരണത്തിനുള്ള താമസം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം കൊണ്ടും ഏതാനും മണിക്കൂറുകള്‍ കൊണ്ടും ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നുണ്ട്.
2014 വരെ രാജ്യത്ത് 13 കോടി എല്‍പിജി കണക്ഷന്‍ ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 30 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.