കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം ഇന്ന്


കണ്ണാടിപ്പറമ്പ് :-
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് ദിനത്തോടനുബന്ധിച്ച് രാവിലെ ഗണപതിഹോമവും വിശേഷാൽ പൂജകളും നടന്നു. ഉച്ചക്ക് വടക്കേ കാവിൽ കലശം, വൈകു: ദീപം തെളിയിക്കൽ, നിറമാല, ദീപാരാധന, അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ കർപ്പൂരദീപ പ്രദക്ഷിണം, അത്താഴപ്പൂജയോടെ നവംബർ 16 മുതൽ ആരംഭിച്ച മണ്ഡല-മകരവിളക്ക് വിശേഷാൽ ചടങ്ങുകൾക്ക് പരിസമാപ്തിയാവും. വിശേഷാൽ ചടങ്ങുകൾക്ക് ഇ.എൻ.നാരായണൻ നമ്പൂതിരി ,ഇ എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും -

Previous Post Next Post