കണ്ണൂർ :- പ്രാദേശിക നിലയങ്ങൾ നിർത്തലാക്കാനുള്ള പ്രസാർ ഭാരതിയുടെ തീരുമാനത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും കണ്ണൂർ ആകാശവാണിയിലേക്ക് മാർച്ചും ധർണയും നടത്തി.
മുൻസ്റ്റേഷൻ ഡയരക്ടരും ,നാടൻ കലാ ഗവേഷകനുമായ ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു.കരിവെള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി.എം കെ മനോഹരൻ, പൊന്ന്യം ചന്ദ്രൻ, അജയൻ മാസ്റ്റർ ,ഹരിദാസ് ചെറുകുന്ന് പ്രസംഗിച്ചു.
നാടക പ്രവർത്തകരായ പ്രകാശൻ ചെങ്ങൽ ,ഉമേഷ് കല്യാശേരി, സുധി കല്യാശേരി ,ശ്രീധരൻ സംഘമിത്ര ,ശ്രീധരൻ ഉരുവച്ചാൽ, അശോകൻ ചെക്കിക്കുളം ,വത്സൻ കൊളച്ചേരി ,വനിതാ സാഹിതി ജില്ലാ പ്രസിഡൻറ് ശൈലജ തമ്പാൻ ,തുടങ്ങിയവർ പങ്കെടുത്തു.നാരായണൻ കാവുമ്പായി സ്വാഗതം പറഞ്ഞു.