കെ .കെ കുഞ്ഞനന്തൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :-  മയ്യിൽ കെ. കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി ആർ സി യുടെ ആഭിമുഖ്യത്തിൽ കെ .കെ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. കെ റിഷ്ന പരിപാടി ഉദ്ഘാടനം ചെയ്തു.

 ശ്രീ കരിവെള്ളൂർ മുരളി അനുസ്മരണ പ്രഭാഷണം നടത്തി . ജനകീയ പ്രവർത്തനങ്ങളിലൂടെ നാടിന് മാതൃകയായിരുന്നു കെ.കെ കുഞ്ഞനന്തൻ നമ്പ്യാരെന്ന് അദ്ദേഹം പറഞ്ഞു.ഓരോ നാടിനും ഇത്തരം ജനകീയ നേതാക്കളുണ്ടായിരുന്നു. അവരാണ് നവ കേരളത്തെ രൂപപ്പെടുത്തിയത്. ഇതിൻ്റെ തുടർച്ചക്ക് പ്രതിലോമ രാഷ്ട്രീയത്തിനെതിരായ ജാഗ്രത അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 

കെ. കെ ഭാസ്കരൻ (പ്രസിഡണ്ട് സി. ആർ.സി) ചടങ്ങിൽ അധ്യക്ഷതയും പി.കെ പ്രഭാകരൻ (സെക്രട്ടറി ,സി.ആർ.സി) സ്വാഗതവും പറഞ്ഞു.

Previous Post Next Post