ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം പെരുമാച്ചേരി റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു
പെരുമാച്ചേരി: ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം പെരുമാച്ചേരി റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് വായനശാല മൈതാനത്ത് മുതിർന്ന രക്ഷാധികാരി ശ്രീ വി കെ നാരായണൻ പതാക ഉയർത്തി. തുടർന്ന് പെരുമാച്ചേരി യു പി സ്ക്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി എം സജിമയെയും, വായനശാല അംഗം കെ ഷീജയെയും ആദരിച്ചു. വി കെ നാരായണൻ അധ്യക്ഷനായ ചടങ്ങ് പി ശിവരാമൻ സ്വാഗതവും, കെ എം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല അടുത്ത കാലത്തായി നടത്തിയ മൽസരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. സി ശ്രീധരൻ മാസ്റ്റർ ,ടി പി സുമേഷ്, രഞ്ചിത്ത്, പി പി രാധാകൃഷ്ണൻ, അരിവിന്ദാക്ഷൻ, കൃഷ്ണൻ തുടങ്ങിയവർ ആശംസയും ഒ സി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. വായനശാല പ്രസിഡൻ്റ് വിനോദ് കുമാർ, ബിജിത്ത്, ശ്രീജേഷ്, ടി പി സതീഷ്, രവിന്ദ്രൻ എന്നിവർ പരിപടിക്ക് നേതൃത്വം നൽകി