കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കമ്പിലിൽ കർഷക മതിൽ തീർത്തു


കമ്പിൽ :- 
കർഷക മരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ കർഷക മതിൽ തീർത്തു .

Cl TU മയ്യിൽ ഏരിയാ പ്രസിഡൻറ് കെ.നാണു ഉദ്ഘാടനം ചെയ്തു .സംഘാടക സമിതി ചെയർമാൻ എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു ,കർഷക സംഘം കൊളച്ചേരി വില്ലേജ് പ്രസിഡൻ്റ് കെ.പി സജീവ് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു .പി.സുരേന്ദ്രൻ  മാസ്റ്റർ (കിസാൻസഭ ),KSTA നേതാവ് കെ .രാമകൃഷ്ണൻ മാസ്റ്റർ ,എ.കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post