കണ്ണാടിപ്പറമ്പ് :- "സമ്പൂര്‍ണ സാക്ഷരത തന്‍ കൊമ്പത്തിരിക്കിലും , തെല്ലും അറപ്പില്ലാതെറിയുന്നു മാലിന്യമെമ്പാടും രാവിന്‍ മറവില്‍'' എന്ന കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസിലെ എട്ടാംതരം വിദ്യാര്‍ഥി ഷിനാസ് അഷ്‌റഫിന്റെ കവിത പാടിയാണ് ധനമന്ത്രി ഇന്ന് തന്നെ ബജറ്റ് പ്രസംഗത്തിൽ ശുചിത്വ മിഷന്റെ പ്രാധാന്യം വിശദീകരിച്ചത്. (Kolachery varthakal )
ഷിനാസ് കവിതയിലൂടെ തെല്ല് രോഷത്തോടെ ചൂണ്ടിക്കാണിച്ച മലയാളിയുടെ ദുശ്ശീലത്തിൽ നിന്നും ശാശ്വതമായ മോചനം നേടണമെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ ശുചിത്വമിഷൻ്റെ പദ്ദതികൾ വിശദീകരിച്ചത്.
കണ്ണാടിപറമ്പ് ആറാം പീടികയിലെ ജുമൈറാസിലിൽ ജുമൈറ അഷ്റഫ് ദമ്പതികളുടെ മൂത്ത മകനാണ് ഷിനാസ്. കരാട്ടെ ബ്ലാക്ക് ബെൽട്ട് കൂടിയാണ് ഈ കൊച്ചു മിടുക്കൻ.