കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ കാർബൺ ന്യൂട്രലാക്കലും ജൈവ പച്ചക്കറി പ്രോത്സാഹനത്തിനായി മൺചട്ടി വിതരണവും ഷോപ്പിംഗ് കോംപ്ലക്സോടു കൂടിയ ബസ് സ്റ്റാന്റുo നിർമ്മിക്കുമെന്ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി റെജി അവർകളുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് ശ്രീ. നിജിലേഷ് സി അവതരിപ്പിച്ചു.
*ആകെവരവ്-21,64,41,307*
*ആകെ ചെലവ് - 21,50,04,794*
കാർഷിക മേഖലയ്ക്ക് 88 ലക്ഷത്തി മുപ്പതിനായിരം രൂപയും ബസ് സ്റ്റാന്റിന് സ്ഥലമെടുപ്പിന് 50 ലക്ഷം രൂപയും സേവന മേഖലയ്ക്ക് 2 കോടി എഴുപത് ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്ക് ഒരു കോടി രൂപയും വകയിരുത്തി.കൂടാതെ കാർബൺ ന്യൂട്രൽ പദ്ധതിക്കും ആല് മാവ് പ്ലാവ് പദ്ധതിക്കും മുൻതൂക്കം കൊടുത്തു കൊണ്ടുള്ള സമഗ്ര ബഡ്ജറ്റാണ് അവതരിപ്പിച്ചത്.