നിടുവാട്ട്: എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപക ദിനം ആചരിച്ചു. നിടുവാട്ട് മഖാം സിയാറത്തിനു ശേഷം സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്റസ ജോയിന്റ് സെക്രട്ടറി ഷാഫി നിടുവാട്ട് പതാക ഉയർത്തി. തുടർന്ന് 'സംഘടനാ പഠനം' എന്ന വിഷയത്തെ ആസ്പദമാക്കി ഫിറോസ് മൗലവി ക്ലാസ്സ് അവതരണം നടത്തി.
സി.വി ഇൻഷാദ് മൗലവി പള്ളേരി അധ്യക്ഷത വഹിച്ചു. സുബൈർ മൊയ്തീൻപള്ളി, ശുഹൈബ്, അൽത്താഫ് നിടുവാട്ട്, ആസിഫ് മൊയ്തീൻപള്ളി, റമീസ് കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ബുജൈർ നിടുവാട്ട് സ്വാഗതവും, താഹിർ നിടുവാട്ട് നന്ദിയും പറഞ്ഞു.