കൊളച്ചേരി: ഇടത് ദുർഭരണത്തിനെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസംഗമം പന്ന്യങ്കണ്ടി ലീഗ് ഹൗസിൽ നടന്നു കൊളച്ചേരി, ചപ്പാരപ്പടവ്, തളിപ്പറമ്പ മൂന്നു മേഖലകളിലായി ഫെബ്രുവരി 26, 27,28 തിയ്യതികളിലാണ് പദയാത്ര സംഘടിപ്പിക്കുന്നത് തളിപ്പറമ്പ്
മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. കെ എം ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി
എൻ.യു ശഫീഖ് മാസ്റ്റർ, കെ.കെ അബ്ദുറഹ്മാൻ മാസ്റ്റർ, എം അബ്ദുൽ അസീസ്, കെ.പി. അബ്ദുൽ മജീദ്, കെ.പി. അബ്ദുൽ സലാം, സലാം കമ്പിൽ, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, കാദർ കാലടി, നദീർ പാലത്തുങ്കര, ശബീർ കുറ്റ്യാട്ടൂർ സംസാരിച്ചു. ശംസീർ മയ്യിൽ സ്വാഗതവും, ശംസുദ്ധീൻ കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു.