ചേലേരി: ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം നടത്തിയ വിജ്ഞാനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെ.എം. ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. ദാമോദരൻ കൊയിലേരിയൻ, എൻ.വി. പ്രേമാനന്ദൻ, പി.കെ.രഘുനാഥൻ, പി.കെ. പ്രഭാകരൻ, കെ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവും നല്കി.