തളിപ്പറമ്പ്: റിട്ട. എം.വി.ഐ .ശ്രീകുമാര്‍ (58)നിര്യാതനായി. തളിപ്പറമ്പിലും കണ്ണൂരിലും ദീര്‍ഘകാലം എ എം വി ഐ, എം വി ഐ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉദയശ്രീ.
മക്കള്‍: ആര്‍ദ്ര, ആര്യ.
തളിപ്പറമ്പിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. തിരുവനന്തപരും സ്വദേശിയായ 2019 ല്‍ വിരമിച്ച ശേഷം ബക്കളത്ത് താമസിച്ചുവരികയായിരുന്നു.
കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച്ച മുമ്പ് കണ്ണൂരിലെ ജിംകെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയില്‍ അവിടെ വെച്ചാണ് മരണപ്പെട്ടത്.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും.