സുഭിഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നാറാത്ത് പഞ്ചായത്തിലെ ചോയിച്ചേരി വയലിൽ കൊയ്ത്തുത്സവം നടത്തി
നാറാത്ത് : സുഭിഷ്ട കേരളം പദ്ധതിയുടെ ഭാഗമായി നാറാത്ത് പഞ്ചായത്തിലെ ചോയിച്ചേരി വയലിൽ പായസം വെച്ച് നൽകി. വർഷങ്ങളായി തരിശിട്ടിരുന്ന ചോയിച്ചേരി വയലിൽ നെൽ കൃഷി നടത്താൻ തയ്യാറായി ഒരു കൂട്ടം ആളുകൾ മുന്നോട്ട് വന്നത്. ഒന്നാം വിള കൃഷി പരാജയമായിട്ടും രണ്ടാം വിളകൃഷിയിൽ നൂറുമേനി കിട്ടിയത് ആഹ്ലാദത്തിലാണ് കർഷകർ. സ്വന്തം സ്ഥലത്തും ,പാട്ടത്തിന് എടുത്ത വയലിലും ആണ് കൃഷി നടത്തിയത്. പരമ്പരാഗത മാർഗത്തിൽ നിന്ന് വഴിമാറി കൊയ്ത്ത് യന്ത്രവും ,മെതിയന്ത്രവും ഉപയോഗിച്ചാണ് കൃഷി നടത്തിയത്. എ. കുമാരൻ, പ്രവാസിയായ പി. സന്തോഷ് ,എ. വിജയൻ ,എം എം സന്തോഷ് ,പി. വേലായുധൻ, കെ. ഗോപാലൻ എന്നിവർ അടങ്ങിയ ഗ്രൂപ്പാണ് ചോയിച്ചേരി വയലിൽ കൃഷിയിറക്കിയത്.