മയ്യിൽ :- വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് വ്യാപാരി വ്യവസായി സമിതി മയ്യില്‍ യൂണിറ്റ് നേതൃത്വത്തില്‍ മയ്യില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി മയ്യില്‍ ഏരിയ സെക്രട്ടറി പി.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ.നാരായണന്‍, വി.വി.വിജയന്‍, സി.പി.ബാബു എന്നിവര്‍ പ്രസംഗിച്ചു. കെ.സജീവന്‍, സി.പി.ബാബു, പി.കെ.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് സെക്രട്ടറിക്കു മുന്‍പാകെ വ്യാപാരി നേതാക്കള്‍ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചയത്തോഫിസിനു മുന്നില്‍ നടന്ന ധര്‍ണ സമരം kvvs മയ്യില്‍ ഏരിയ വൈസ് പ്രസിഡന്റ് പി. ഉല്ലാസനും, കൊളച്ചേരി പഞ്ചയത്ത് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ കെവിവിഎസ് മയ്യില്‍ ഏരിയ പ്രസിഡന്റ് കെ.വി.ശശിധരനും, നാറാത്ത് പഞ്ചയത്ത് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണാ സമരം kvvs മയ്യില്‍ ഏരിയ ജോയിന്റ് സെക്രട്ടറി എം.എ.ഗിരീശനും ഉദ്ഘാടനം ചെയ്തു.