നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം നവീകരണത്തിന് വേണ്ടി അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.എം. ഷാജി അവർകളുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 27/07/2019ൽ ഭരണാനുമതി നൽകിയിട്ടും ടെൻഡർ നടപടി പൂർത്തിക്കരിക്കാൻ താമസിപ്പിക്കുന്ന പി.ഡബ്ല്യൂ.ഡി അധികാരികളുടെ നടപടിയിൽ പ്രധിഷേധിച്ചു കൊണ്ട് നാറാത്ത് മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
ഉപരോധത്തിനു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നികേത് ,നാറാത്ത് പഞ്ചായത്ത് മെമ്പർമാരായ നിഷ.കെ.പി,റഹ്മത്ത്.കെ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ,സുധീഷ് നാറാത്ത്, രാഹുൽ വാച്ചാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.