കൊളച്ചേരി : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ രണ്ടിരട്ടി നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായി. എം അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. കെ.പി അബ്ദുൽ മജീദ്, ഹംസ മൗലവി, മജീദ് ഹാജി, കെ. മുഹമ്മദ് കുട്ടി, മുനീർ മേനോത്ത്, ആറ്റക്കോയ തങ്ങൾ, ഷാഹുൽ ഹമീദ്, എം.കെ മൊയ്തു ഹാജി, എം.പി അബ്ദുള്ള, നിസാർ കമ്പിൽ, ജാബിർ പാട്ടയം എന്നിവർ സംസാരിച്ചു.