സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു വരുന്നതേയുള്ളു എങ്കിലും വോട്ടുകൾ ഇന്നലെ മുതൽ പെട്ടിയിൽ വീണു തുടങ്ങി


തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു വരുന്നതേയുള്ളു എങ്കിലും വോട്ടുകൾ ഇന്നലെ പെട്ടിയിൽ വീണു തുടങ്ങി. നേരിട്ട് പോളിങ് ബൂത്തിലെത്തി സമിതിദാനാവകാശം വിനിയോഗിക്കാൻ കഴിയാത്തവരാണ് ഇന്നലെ വോട്ട് ചെയ്തു തുടങ്ങിയത്. ആബ്സന്റീ വോട്ടുകളാണ് പോൾ ചെയ്തു തുടങ്ങിയത്. 80 വയസിനു മുകളിലുള്ളവർ, കൊവിഡ് ബാധിതർ, നിരീക്ഷണത്തിലുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരാണ് ഈ വോട്ടർമാർ. ഇന്നലെ രാവിലെ 10 മണിക്ക് വോട്ടിങ് ആരംഭിച്ചു. ഏപ്രിൽ 1 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഉദ്യോഗസ്ഥർ വീടുകളിലോ നിശ്ചിത കേന്ദ്രങ്ങളിലോ എത്തി വോട്ട് ചെയ്യും.

പോസ്റ്റൽ വോട്ടുകളാണ് ചെയ്യിക്കുന്നത്.പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്. മൈക്രോ ഒബ്സർവർ, പൊലിസ് വിഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന സംഘമാണ് പോളിങ് ടീമിലുണ്ടാകുക. സാധാരണ പോളിങ് ബൂത്തുകളിലേതുപോലെ പൂർണമായും രഹസ്യ സ്വഭാവം നില നിർത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. പോളിങ് ഏജന്റുമാരെ ഏർപ്പാടാക്കാൻ വോട്ടർമാരുടെ പട്ടികയും വോട്ടിങ് നടക്കുന്ന സ്ഥലം, ദിവസം തുടങ്ങിയവയും സ്ഥാനാർഥികളെ മുൻകൂ ട്ടി അറിയിക്കുന്നുണ്ട്.

ഇന്ന് ചേലേരിയിൽ പോസ്റ്റൽ വോട്ടെടുപ്പ് തുടങ്ങി. ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന കൃഷ്ണൻ നമ്പ്യാർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തി


Previous Post Next Post