കാസർഗോഡ്: പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾക്കായി കാസറഗോഡിൽ കേന്ദ്രം ഒരുങ്ങുന്നു.ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം,കയറ്റുമതി,ഇറക്കുമതി,വില്പന എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഭാരഡോൺ ഇന്ത്യ ലിമിറ്റഡിന്റെ കാസറഗോഡ് ജില്ലാ ആസ്ഥാനം ചട്ടൻചാലിൽ ആരംഭിക്കുമെന്നു ഭാരഡോൺ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ.റാഫി എളമ്പാറ പറഞ്ഞു.
ആഗോള തലത്തിൽ പ്രകൃതി സൗഹൃദ വാഹനങ്ങൾ വ്യാപകമാവുകയാണ്.ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലും ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ വ്യാപകമായിത്തുടങ്ങി.കേരള സർക്കാർ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്സ് ലിമിറ്റഡിന്റെ നീം-ജി ഇ ഓട്ടോ റിക്ഷ കേരളത്തിനകത്തും പുറത്തും വലിയ പ്രചാരം നേടിക്കഴിഞ്ഞു.2021 ഏപ്രിൽ മുതൽ ഭാരഡോൺ-കെ എ എൽ ഷോറൂം മുഖേനെ നീം-ജി ഇ ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള കെ എ എൽ വാഹനങ്ങൾ അത്യുത്തര മലബാറിലും ലഭ്യമായിത്തുടങ്ങും എന്ന് മാനേജിങ് ഡയറക്ടർ ഷബീർ പി കബീർ പറഞ്ഞു.
നിലവിൽ ഭാരഡോൺ-കെ എ എൽ ഷോറൂം കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.കാസറഗോഡ്,വയനാട് ജില്ലകളിലും ബാംഗ്ലൂർ,മാൻഗ്ലൂർ,ചിക് മംഗ്ലൂർ,ഹുബ്ലി,മൈസൂർ തുടങ്ങിയ കർണാടകയിലെ എല്ലാ വൻകിട നഗരങ്ങളിലും കേരള സർക്കാർ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ്-ഭാരഡോൺ ഷോറൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നു ഡോ.റാഫി എളമ്പാറ,ഷബീർ പി കബീർ എന്നിവർ പറഞ്ഞു.ഭാരഡോൺ ഓട്ടോ മൊടിവ്സ് ബ്രാൻഡ് അസോസിയെട്സ് അഡ്വ.റസീഫ് അഷ്‌റഫ് ,മൻസീർ.സി.സി. തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.