മയ്യിൽ :- അന്താരാഷ്ട്രാ വനിതാ ദിനത്തിൻ്റെ ഭാഗമായി സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദിയും കണ്ണൂർ നെഹ്റു യുവകേന്ദ്രയും സംയുക്തമായി വനിതോത്സവം സംഘടിപ്പിച്ചു.
കാസർകോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സി എ ബിന്ദു ഉദ്ഘാടനം ചെയ്തു.എം എം സി ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ധ ചിത്രലേഖ 'ആരോഗ്യമുള്ള പെൺജീവിതം' ക്ലാസ് നയിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട വനിതാവേദി നിർവാഹക സമിതി അംഗം കെ കെ റിഷ്നയെ ചടങ്ങിൽ അനുമോദിച്ചു.
പെണ്ണൊരുമ പ്രദർശനം, 'പെൺമ'ബദൽ ഉൽപന്ന പ്രദർശനം എന്നിവ ഉണ്ടായി.കെ സി വാസന്തി അധ്യക്ഷയായി.ടി വി ബിന്ദു സ്വാഗതം പറഞ്ഞു.