മയ്യിൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു


മയ്യിൽ: മയ്യിൽ - കണ്ടക്കൈ - ശ്രീകണ്ഠപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബ്രൈറ്റ് ബസിൽ സാമൂഹ്യവിരുദ്ധർ കരിഓയിൽ ഒഴിച്ച് വികൃതമാക്കി. ബുധനാഴ്ച അർദ്ധരാത്രി ആയിരുന്നു സംഭവം. കോവിഡ് കാലത്ത് മറ്റു ബസുകൾ നഷ്ടം പറഞ്ഞ് സർവ്വസ് നടത്താത്തിരുന്ന സമയത്ത് പോലും കൃത്യമായി സർവീസ് നടത്തിയിരുന്ന ചുരുക്കം ബസുകളിൽ ഒന്നായിരുന്നു ഈ ബസ്സ്. ജീവ കാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബസ് മയ്യിൽ വാട്സ് അപ്പ് കൂട്ടായ്മയുമായി സഹകരിച്ച് നിരവധി കാരുണ്യ യാത്രകൾ ഓടിയ ഒരു ബസ് കൂടിയാണ് ബ്രൈറ്റ്. അവശ്യ സർവീസായ ബസുകളെ ഈ രീതിയിൽ മലിനമാക്കിയ ഇരുട്ടിൻ്റെ കാപാലികർക്കെതിരെ  കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സ് ഉടമ ഹാരിസ് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിടുണ്ട്.

Previous Post Next Post