നാറാത്ത് :- എസ് വൈ എസ് നാറാത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേനൽ ചൂടിൽ വോട്ടു ചെയ്യാനെത്തുന്നവർക്ക് അൽപ്പം ആശ്വാസത്തിനായി എസ് വൈ എസ് സാന്ത്വനം തണ്ണീർ പന്തലൊരുക്കി . കേരള മുസ്ലിം ജമാഅത്ത് നാറാത്ത് സർക്കിൾ ജനറൽ സെക്രട്ടറി അഷ്റഫ് സഖാഫി നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു.
എസ് വൈ എസ് നാറാത്ത് സർക്കിൾ ജനറൽ സെക്രട്ടറി യൂനുസ് ഫാളിലി, വി ടി നാസർ അഷ്റഫി,എം അഷ്റഫ് മൗലവി, ഇസ്മായിൽ, വി പി, അബ്ദുള്ള ഫാളിലി പി പി,എ നൗഫൽ,പി പി അബ്ദുല്ല,തുടങ്ങിയവർ നേതൃത്വം നൽകി..