ലോക പുകയില വിരുദ്ധ ദിനത്തിൽ പുകവലിക്കെതിരെയുള്ള പ്രചരണത്തിന് കവിതയുമായി കൊളച്ചേരി സ്വദേശിയായ ആരോഗ്യ വകുപ്പ് ജീവനക്കാരി


ഇന്ന് മെയ് 31,ലോക പുകയില വിരുദ്ധ ദിനം...."പുകയില കമ്പനികൾ യുവാക്കളെ ലക്ഷ്യം വെച്ചു നടത്തുന്ന മാർക്കറ്റിങ് തന്ത്രങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും പുകയില നിക്കോട്ടിൻ ഉപയോഗത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുക "  എന്ന സന്ദേശവുമായി 2021 ൽ ലോക പുകയില വിരുദ്ധ ദിനം കടന്നു വരുമ്പോൾ നാറാത്ത് പ്രൈമറി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറായ കൊളച്ചേരി സ്വദേശി കെ വത്സലയുടെ പുകവലിക്കെതിരെയുള്ള സന്ദേശം കവിതാ രൂപത്തിൽ ആക്കി സമൂഹ മാധ്യമങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് പടരുകയാണ്..

രണ്ടു മാസങ്ങൾക്ക് മുൻപ് വരെ  കൊളച്ചേരി പ്രൈമറി ഹെൽത്ത് സെന്ററിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി നോക്കിയ ഇവരിപ്പോൾ നാറാത്ത് PHC യിൽ സേവനം നടത്തിവരികയാണ്.കൊളച്ചേരി പഞ്ചായത്തിലെ പെരുമാച്ചേരി സ്വദേശിനിയും ചേലേരി നിവാസിനിയുണ് ഇവർ .

കോവിഡ് മഹാമാരിയിൽ നിന്നും ജനങ്ങൾക്ക്  ശാരീരികമായും  മാനസികമായും രക്ഷയേകാനുള്ള   കർമ്മപാതയിലാണ് ഇവരിപ്പോൾ. ഇതിനായി facebook ലും  ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും  പ്രസിദ്ധീകരിക്കുകയും  പ്രചോദനാത്മകമായ വിഡിയോകൾ Youtube ചാനൽ വഴിയും ഇവർ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.

Previous Post Next Post